ഫിഫ ലോകകപ്പ് ആവേശം: ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ച് ബത്തേരി സർവജന സ്കൂൾ
സുൽത്താൻ ബത്തേരി: ഫിഫ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ബത്തേരി ഗവ. സർവജന ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റ് ആവേശകരമായി സമാപിച്ചു. സ്കൂളിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ മത്സരങ്ങൾ കാണികളിൽ കായികാവേശം നിറച്ചു.
വിവിധ കാറ്റഗറികളിലായി നടന്ന ഫൈനൽ മത്സരങ്ങളിലെ വിജയികൾ:
യു.പി, ഹൈസ്കൂൾ പെൺകുട്ടികളുടെ വിഭാഗം: ആവേശകരമായ മത്സരത്തിൽ അർജന്റീനയെ പരാജയപ്പെടുത്തി പോർച്ചുഗൽ ജേതാക്കളായി.
യു.പി ആൺകുട്ടികളുടെ വിഭാഗം: പോർച്ചുഗലിനെ വശത്താക്കി അർജന്റീന കപ്പ് സ്വന്തമാക്കി.
ഹൈസ്കൂൾ ആൺകുട്ടികളുടെ വിഭാഗം: കടുത്ത പോരാട്ടത്തിനൊടുവിൽ പോർച്ചുഗലിനെ തകർത്ത് ഫ്രാൻസ് ചാമ്പ്യന്മാരായി.
ടൂർണമെന്റിലെ വിജയികൾക്കുള്ള മെഡലുകളും ട്രോഫിയും സുൽത്താൻബത്തേരി സബ് ഇൻസ്പെക്ടർ യദു ഗോപാൽ വിതരണം ചെയ്തു. കായികാധ്യാപകരായ ബിനു സി , ഏലിയാമ്മ പി എന്നിവർ ടൂർണമെന്റ് നിയന്ത്രിക്കുന്നതിന് നേതൃത്വം നൽകി.
ചടങ്ങിൽ പ്രിൻസിപ്പൽ പി. എ. അബ്ദുൾ നാസർ, പ്രധാനധ്യാപിക ബിജി വർഗീസ്, സീനിയർ അസിസ്റ്റന്റ് സൗദാബി, പി. നൗഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് ടൂർണമെന്റിന് സാക്ഷ്യം വഹിക്കാൻ എത്തിയത്.





Leave a Reply