July 23, 2026

സി.എം കോളേജിൽ ബിരുദ പ്രവേശനോത്സവം സംഘടിപ്പിച്ചു

0
IMG_20260723_103835
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: സി.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് വയനാടിന്റെ ഈ വർഷത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആരംഭിച്ചു. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം മാനന്തവാടി എം.എൽ.എ ഉഷ വിജയൻ നിർവഹിച്ചു. നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹമായി മാറാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്നും, മാരകമായ ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനും അതിനെതിരെ ശബ്ദിക്കുന്നതിനും വിദ്യാർഥികൾക്ക് സാധിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. സി.എം കോളേജ് ഡയറക്ടർ ടി.കെ സൈനുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്ധ്യ ലിഷു മുഖ്യ അതിഥിയായിരുന്നു. കോളേജ് ഡയറക്ടർമാരായ ഡോ. അമീർ ഹസൻ, ഡോ. മൻസൂർ അലി, റഷീദ് പുന്നശ്ശേരി, കോളേജ് പ്രിൻസിപ്പാൾ ഡോ. ഷാഫി പുൽപ്പാറ, വൈസ് പ്രിൻസിപ്പൽ ജാബിർ അലി, അഡ്മിനിസ്ട്രേറ്റർ ഉവൈസ് ടി.കെ, ഉനൈസ് ടി.എ, രജിത പി.ആർ, ഷിബു കൃഷ്ണൻ, ആതിര പി, വിദ്യ വിശ്വനാഥ്, അമീറ യു. എന്നിവർ സംസാരിച്ചു. തുടർന്ന് കോഴിക്കോട് ആത്മ മ്യൂസിക്കൽ ബാൻഡിന്റെ സംഗീതവിരുന്നും വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *