ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി
നടവയൽ: പാടിക്കുന്ന് കോളനിയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ ലിഷു അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി മദ്യവിരുദ്ധ സമിതി കോർഡിനേറ്റർ സുനിൽ ജോർജ് ലഹരിയുടെ ദൂഷ്യഫലങ്ങളും അതിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു.
പരിപാടിയിൽ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കോളനി നിവാസികളുടെ സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. ലഹരിയില്ലാത്ത സമൂഹം വാർത്തെടുക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു കൈയ്യൊപ്പ് പതിപ്പിച്ചു. പ്രധാന അധ്യാപകൻ കെ ജെ ബിജു, സിസ്റ്റർ പി വി സിനി, സതീഷ് ആൻ്റോ, മരിയ ജെയിംസ് എന്നിവർ പ്രസംഗിച്ചു.





Leave a Reply