July 25, 2026

കൽപ്പറ്റയിലെ ഭക്ഷണശാലകളിൽ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന: മൂന്ന് സ്ഥാപനങ്ങൾക്ക് പിഴയും നോട്ടീസും

0
IMG_20260725_175608
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റ നഗരത്തിലെ വിവിധ ഭക്ഷണശാലകളിൽ നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയിൽ ഹെൽത്ത് കാർഡ്, ജല പരിശോധന റിപ്പോർട്ട് എന്നിവ ഇല്ലാത്തതും, വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതുമായ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. മനുഷ്യ ഭക്ഷ്യോപയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ സാധനങ്ങൾ ഫ്രീസറിലും മറ്റുമായി സൂക്ഷിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഈ ലംഘനങ്ങൾ കണ്ടെത്തിയ വെള്ളാരംകുന്നിലെ ഹോട്ടൽ ടേസ്റ്റ് & മിസ്റ്റ്, തീർത്ഥ ഇൻ, പുതിയ ബസ് സ്റ്റാൻഡിലെ യംമീസ് ചട്ടിയും ചോറും എന്നീ സ്ഥാപനങ്ങൾക്കാണ് പിഴ ചുമത്തി നോട്ടീസ് നൽകിയത്.

 

നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ. സത്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ക്വാഡിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിജു സി.എസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സജീവ് വി.കെ, സുനിൽ കുമാർ എൻ.എം.കെ, കൃഷ്ണേന്ദു എ.എസ്, രമ്യ.എ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്ന് നഗരസഭ ക്ലീൻ സിറ്റി മാനേജർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *