കരിങ്ങാരിയിൽ ഗോത്ര വിദ്യാർഥി പിന്തുണാ ഗ്രൂപ്പുകൾ രൂപീകരിച്ചു
കരിങ്ങാരി: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കരിങ്ങാരി ഗവ. യു.പി. സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ എൻറിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കരിങ്ങാരി പ്രദേശത്തെ പട്ടികവർഗ വിഭാഗം വിദ്യാർഥികളുടെ ഹാജർ നിലവാരവും പഠനനിലവാരവും മെച്ചപ്പെടുത്താനായി ഗോത്ര വിദ്യാർഥി പിന്തുണാ ഗ്രൂപ്പുകൾ രൂപീകരിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ നാസർ എസ്. പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. അരയാൽതറ, കാപ്പുംകുന്ന്, പരുത്തിയാട്ട്, മാനിക്കഴനി, മഴുവന്നൂർ, പാലിയാണ, പഴയിടം, പാറമൂല എന്നിവിടങ്ങളിലാണ് ഗ്രൂപ്പുകൾ നിലവിൽ വന്നത്. വാർഡ് മെമ്പർമാരായ രാകേഷ് പാലിയാണ, മൊയ്തു ഉണ്ണാച്ചി, എസ്.എം.സി. ചെയർമാൻ റഷീദ് കെ.പി., എ.പി.ടി.എ. പ്രസിഡന്റ് മഞ്ജു, പി.ടി.എ. വൈസ് പ്രസിഡന്റ് ഡോ. രജീഷ്, എം.പി.ടി.എ. വൈസ് പ്രസിഡന്റ് ഗായത്രി, എസ്.എം.സി. വൈസ് ചെയർമാൻ മഹേഷ് പി., അധ്യാപകരായ ബാലൻ പുത്തൂർ, നിതാര ദേവസ്യ, ഷിജിന പി., ഫാത്തിമ അഷിദ, ബഞ്ചമിൻ മൊളോയിസ്, കിരൺ സി., ശ്രീലക്ഷ്മി, അശ്വനി, ഷീജ ഡി.കെ., സിന്ധു കെ.എം. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.





Leave a Reply