July 26, 2026

ഇന്ത്യയുടെ യുവജനശക്തി ഫാസിസ്റ്റ് ഭരണകൂടത്തിന് താക്കീത്: കെ.എൻ.എം

0
IMG_20260726_183020
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വിദ്യാഭ്യാസ രംഗത്തെ നീതിനിഷേധത്തിനെതിരെ ഡൽഹിയിൽ ഉയർന്നുവന്ന യുവജന പ്രക്ഷോഭവും ഫാസിസ്‌റ്റ് ഭരണകൂടം മുട്ടുമടക്കേണ്ടി വന്നതും മതേതര ഇന്ത്യയെ പുനർനിർമ്മിക്കുന്നതിൽ പ്രതീക്ഷ നൽകുന്നതാണെന്നും ഇന്ത്യയുടെ യുവജന ശക്തി ഫാസിസ്റ്റ് ഭരണകൂടത്തിനുള്ള താക്കീതാണെന്നും കെ.എൻ.എം മർകസുദ്ദഅ് വ വയനാട് ജില്ലാ പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു.

 

പരിപാടി കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡൻ്റ് ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ജില്ലാ പ്രസിഡൻ്റ് അബ്ദുൾ ഹക്കീം അമ്പലവയൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എൻ.എം സംസ്ഥാന സെക്രട്ടറി എൻ.എം അബ്ദുൾ ജലീൽ, ഐ.എസ്.എം സംസ്ഥാന പ്രസിഡൻ്റ് ഹാസിൽ കുട്ടമംഗലം, അബ്ദുൾ ജലീൽ മദനി, ബശീർ സ്വലാഹി, അമീർ അൻസാരി, കെ.കെ ആയിശ ടീച്ചർ, ഫിറോസ് മാസ്റ്റർ, അശ്റഫ് പുൽപ്പള്ളി, സനാബീൽ റിപ്പൺ, അഫ്രിൻ ഹനാൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *