ജില്ലാതല ഡെങ്കിവിരുദ്ധ മാസാചരണത്തിന് ബത്തേരിയിൽ തുടക്കം
ബത്തേരി: ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, സുൽത്താൻ ബത്തേരി നഗരസഭ, ചെതലയം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാതല ഡെങ്കി വിരുദ്ധ മാസാചരണത്തിന് സുൽത്താൻ ബത്തേരിയിൽ തുടക്കമായി. സുൽത്താൻ ബത്തേരി മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല ബോധവൽക്കരണ പരിപാടികളുടെയും പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽഖാദർ നിർവ്വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ എം.ജി. ഇന്ദ്രജിത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം.മൊയ്തീൻ ഷാ മുഖ്യപ്രഭാഷണവും ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ആര്യ വിജയകുമാർ സന്ദേശ പ്രഭാഷണവും നsത്തി. ജില്ലാ വെക്ടർബോൺ ഡിസീസ് കൺട്രോൾ ഓഫീസർ വി.പി.കൃഷ്ണകുമാർ, ഡി.വി.സി. യൂണിറ്റ് ബയോളജിസ്റ്റ് കെ. ബിന്ദു എന്നിവർ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങള്‍, ഉറവിട നശീകരണ മാർഗ്ഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ ബോധവൽക്കരണ ക്ലാസെടുത്തു.
പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനത്തിൽ നിന്നും ആരംഭിച്ച ബഹുജന ബോധവൽക്കരണ വിളംബര റാലി സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. റാലിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ബോധവൽക്കരണ സ്കിറ്റും ജനശ്രദ്ധയാകർഷിച്ചു.
സുൽത്താൻ ബത്തേരി നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രമോദ് പാളാക്കര, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി.ഷംസാദ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ലീല പാൽപത്ത്, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഷിഫാനത്ത്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷറീന അബ്ദുള്ള, പി.എസ്.ഡിവിഷൻ കൗൺസിലർ സുലഭി, ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോകെ. വി. സിന്ധു, ചെതലയം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിജു അശോകൻ, ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, വയനാട് ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ പി.എം. ഫസൽ, സുൽത്താൻ ബത്തേരി മുനിസിപ്പൽ ആരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ പി.എസ്.സന്തോഷ് കുമാർ, സി.ഡി.പി.ഒ. ഭാഗ്യലക്ഷ്മി, കടുംബശ്രീ സി.ഡി.എസുമാരായ പ്രസന്നകുമാരി, രാജലക്ഷ്മി, ചെതലയം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പ്രഭാകരൻ എന്നിവർ സംസാരിച്ചു.





Leave a Reply