August 2, 2026

വയനാടിന്റെ ജനപ്രതിനിധികളെ കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു

0
IMG_20260802_131054
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകിക്കൊണ്ട് സംസ്ഥാന കൃഷിമന്ത്രിയായി ചുമതലയേറ്റെടുത്ത കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്, സുൽത്താൻബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, മാനന്തവാടി എംഎൽഎ ഉഷ വിജയൻ എന്നിവരെ കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കൽപ്പറ്റ ഡിസിസി ഓഫീസിൽ വെച്ച് ചേർന്ന അനുമോദന യോഗത്തിൽ കർഷക കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ് ശ്രീ പി.എം. ബെന്നി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് ഉദ്ഘാടനം നിർവഹിക്കുകയും കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ചടങ്ങിൽ കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിതനായ എം.വി. വിൻസെന്റിനെയും അനുമോദിച്ചു. വർഗീസ് മുരിയൻക്കാവിൽ, വി.ഡി. ജോസ്, പി.എ. പൗലോസ്, എം.എ. പൗലോസ്, ബൈജു ചാക്കോ, പരിദോഷ് കുമാർ, മൊയ്തു, കെ.ജെ. ജോൺ, പ്രമോദ് തൃക്കൈപ്പറ്റ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *