August 15, 2026

ദ്വാരക എ.യു.പി സ്‌കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

0
IMG_20260815_171931
By ന്യൂസ് വയനാട് ബ്യൂറോ

ദ്വാരക: ദ്വാരക എ.യു.പി സ്‌കൂളിൽ 80-ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ചടങ്ങിൽ സ്‌കൂൾ എച്ച്. എം. സിസ്റ്റർ സിജി ജോസഫ് ദേശീയ പതാക ഉയർത്തി. സ്‌കൂൾ മാനേജർ ഫാദർ മാത്യു മലയിൽ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥിനികളായ കുമാരി അമേലിയ മനു, കുമാരി ആൽഫിയ മനു എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ. പ്രസിഡന്റ് ഇബ്രാഹിം എം, സ്റ്റാഫ് സെക്രട്ടറി സുനിൽ അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് സംസ്ഥാന കായിക താരങ്ങളെ അനുമോദിച്ചു. ദേശഭക്തി ഗാനം, ഡിസ്‌പ്ലേ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്വതന്ത്രമായ മനസ്സിലേ സത് ചിന്തകൾ ഉണ്ടാകൂ എന്ന ആശയം ഉൾക്കൊണ്ട് സ്വാതന്ത്ര്യത്തിന്റെ മധുരവും നുണഞ്ഞാണ് കുട്ടികൾ മടങ്ങിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *