August 23, 2026

അഷ്റഫ് കല്ലേരിയുടെ നിര്യാണം വോളിബോൾ മേഖലക്ക് തീരാനഷ്ടം 

0
IMG_20260822_090946
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: ജില്ലയിലെ വോളിബോൾ മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്നത്ത്‌ അഷ്റഫ് കല്ലേരിയുടെ വിയോഗം വോളിബോൾ ആസ്വാദകർക്ക് തീരാനഷ്ടമായി.കല്ലേരി വോളിബോൾ ടീം ഉടമയുമായി രുന്ന പടിഞ്ഞാറത്തറ കല്ലേരി അഷ്റഫ് (59) കഴിഞ്ഞ ദിവസമാണ് നിര്യാതനായത്. ജില്ലയിലും പുറത്തും ‘പ്രാദേശിക ,സംസ്ഥാന ടൂർണമെൻ്റുകളിൽ കല്ലേരി ടീം സ്ഥിരം സാനിധ്യമായിരുന്നു. ടൂർണമെൻ്റുകൾ പ്രോൽസാഹിപ്പിക്കുന്നതിലും സംഘടിപ്പിക്കുന്നതിലും മുൻപന്തിയിലായിരുന്നു. നിരവധി ദേശിയ താരങ്ങൾ ഇദ്ദേഹത്തിൻ്റെ ടീമിലൂടെ വയനാടിൻ്റെ കളിക്കളത്തിൽ ഇറങ്ങിയിരുന്നു.

ഭാര്യ: റസിയ കുരുടൻ (പരേത). മക്കൾ: സഫറിയ,സഫ്ന, സബ്രീൻ.മരുമക്കൾ:അലി കൽപ്പറ്റ,ഹാദി മണലോടി മങ്കാവ്, റാസിൽ മുസ്ലിയാർ പാണ്ടിക്കടവ്. മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പടിഞ്ഞാറത്തറ കപ്പുണ്ടിക്കൽ ജുമാ മസ്ജിദിലും, തുടർന്ന് ഖബറടക്കം 11 മണിക്ക് പന്തിപ്പൊയിൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിലും നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *