August 22, 2026

സഹകരണ മേഖലയിലെ ഉത്തരവ് പിൻവലിക്കണം:  കൽപ്പറ്റയിൽ ജെആർ ഓഫീസ് മാർച്ച് നടത്തി

0
IMG_20260822_100421
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ സ്ഥാപനങ്ങളെ ഒഴിവാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനാട്ടിയിലെ ജോയിൻ്റ് രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ച് നടത്തി. സഹകരണ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുക, കളക്ഷൻ ഏജൻ്റുമാരുടെ പെൻഷൻ ഇൻസെൻ്റീവ് അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ച് സംഘടിപ്പിച്ച മാർച്ച് സിഐടിയു ജില്ലാ വൈസ് പ്രസിഡൻ്റ് കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ. രജനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. എൻ. മുരളി, എം. പി. സുരേഷ്, പി. കൃഷ്ണപ്രകാശ്, കെ. പി. കൃഷ്ണകുമാർ, രശ്മി തയ്യത്ത്, സി. പി. ഷിജി, സി. ജി. സജീവൻ, കെ. പി. ശശികുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. ജി. സതീഷ് സ്വാഗതവും എം. സുമേഷ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *