August 23, 2026

തവിഞ്ഞാലിലെ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ

0
IMG_20260823_120445
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: തവിഞ്ഞാൽ യവനാർകുളത്തെ മിനി സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം കീഴാറ്റൂർ പട്ടിക്കാട് കാരാടാൻ വീട്ടിൽ മൊയ്തീൻ കുട്ടിയെ (49) ആണ് തലപ്പുഴ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും (എസ് എ ജി ഒ സി) ചേർന്ന് പെരിന്തൽമണ്ണയിൽ വച്ച് പിടികൂടിയത്. ജൂലൈ 30-ന് അർധരാത്രി സൂപ്പർമാർക്കറ്റിന്റെ പിറകുവശത്തെ വാതിൽ തകർത്ത് അകത്തുകയറിയ പ്രതി, മേശയിൽ സൂക്ഷിച്ചിരുന്ന 18,000 രൂപയും 2,000 രൂപയോളം വിലവരുന്ന സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർമാരായ കെ. ശ്രീതു, തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിൽജിത്, അനസ്, വിജയൻ എന്നിവരടങ്ങിയ സംഘമാണ് ശനിയാഴ്ച പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *