‘ധൈര്യപൂർവ്വം വേദിയിലേക്ക്’ പുസ്തകം പ്രകാശനം ചെയ്തു
മാഹി: എൻ.ഐ.എസ്.ആർ. പബ്ലിക്കേഷൻസ് പുറത്തിറക്കിയ അഡ്വ. ജുനൈദ് കൈപ്പാണി രചിച്ച “ധൈര്യപൂർവ്വം വേദിയിലേക്ക്” എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ പ്രഭാഷകൻ വി.കെ. സുരേഷ് ബാബു നിർവഹിച്ചു. മാഹി എൻ.ഐ.എസ്.ആർ. ക്യാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സരിത പി. ബിജു ആദ്യപ്രതി ഏറ്റുവാങ്ങി. ചടങ്ങിന്റെ ഉദ്ഘാടനം മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ നിർവഹിച്ചപ്പോൾ പ്രജിത്ത് പി.വി പുസ്തക പരിചയം നടത്തി.





Leave a Reply