റോഡ് നിർമാണം പാതിവഴിയിൽ: കെല്ലൂരിൽ കുഴികൾ ഭീഷണിയാകുന്നു; ഊരാളുങ്കലിനെതിരെ സമരത്തിനൊരുങ്ങി നാട്ടുകാർ
മാനന്തവാടി: കൽപറ്റ-മാനന്തവാടി പാതയിലെ കെല്ലൂർ ടൗണിൽ റോഡിലെ കുഴികളും മെറ്റലും മണലും അപകടഭീഷണി ഉയർത്തുന്നു. മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി നാല് വർഷം മുമ്പ് ഊരാളുങ്കൽ ലേബർ സൊസൈറ്റി ആരംഭിച്ച പച്ചിലക്കാട്-ബോയ്സ് ടൗൺ റോഡ് പണി പാതിവഴിയിൽ നിലച്ചതാണ് പ്രദേശവാസികൾക്ക് ദുരിതമായിരിക്കുന്നത്. നിർമാണം വേഗത്തിലും ഗുണനിലവാരത്തിലും പൂർത്തിയാകുമെന്ന പ്രതീക്ഷയിലായിരുന്ന നാട്ടുകാർ, വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തികൾ അപൂർണമായി ഉപേക്ഷിച്ചതിൽ പ്രതിഷേധത്തിലാണ്.
കെല്ലൂർ ടൗണിൽ കാരക്കാമല ഭാഗത്തേക്ക് പോകുന്ന റോഡിലാണ് പ്രവൃത്തി പൂർത്തിയാക്കാതെ ഇട്ടിരിക്കുന്നത്. റോഡിൽ നിന്ന് കല്ലുതെറിച്ച് കച്ചവടക്കാർക്കും, മണലിൽ ബൈക്ക് സ്കിഡ് ആയി യാത്രക്കാർക്കും നിരന്തരം പരിക്കേൽക്കുന്നുണ്ട്. മഴക്കാലത്ത് ചെളിയും വേനലിൽ പൊടിശല്യവും രൂക്ഷമായ ഈ പാതയിൽ അപകടങ്ങൾ പതിവായിട്ടും നടപടിയില്ലാത്തതിനെ തുടർന്ന്, ഊരാളുങ്കൽ സൊസൈറ്റിയുടെ വടകര ഓഫീസിന് മുന്നിൽ സമരം നടത്താൻ ഒരുങ്ങുകയാണ് നാട്ടുകാർ.





Leave a Reply