പുൽപ്പള്ളിയിൽ ലോക പ്രഥമ ശുശ്രൂഷ ദിനം ആചരിച്ചു
പുൽപ്പള്ളി: ലോക പ്രഥമ ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് മേരാ യുവ ഭാരത് വയനാടും ചെറ്റപ്പാലം കീർത്തി മഹിളാസമാജവും സംയുക്തമായി ഏകദിന പ്രഥമ ശുശ്രൂഷ ഡെമോൺസ്ട്രേഷനും സെമിനാറും സംഘടിപ്പിച്ചു. കീർത്തി മഹിളാസമാജത്തിൽ വെച്ച് നടന്ന പരിപാടി മേരാ യുവ ഭാരത് വയനാട് പ്രതിനിധി കെ. എ. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജി. ജമുന അധ്യക്ഷത വഹിച്ചു. മേരാ യുവ ഭാരത് നാഷണൽ യൂത്ത് വോളന്റീയർ അഭിനന്ദ് വി. എസ്., വി. ജി. മനോജ്, ബീന സജി, അബ്ദുള്ള കൂരിയാൻ, ഗോപി നിരപ്പേൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പരിപാടിക്ക് ലൈസ ബേബി സ്വാഗതവും എ. ബി. അനിത നന്ദിയും പറഞ്ഞു.





Leave a Reply