വൈത്തിരി കെയർ ഹോമിൽ സ്നേഹനിമിഷങ്ങളൊരുക്കി ജനമൈത്രി പോലീസ്
വൈത്തിരി: ജില്ലാ ജനമൈത്രി പോലീസിന്റെ ‘പ്രശാന്തി’ പദ്ധതിയുടെ ഭാഗമായി സുഗന്ധഗിരിയിലുള്ള പട്ടികവർഗ വകുപ്പിന്റെ കെയർ ഹോമിൽ പോലീസുകാർ നടത്തിയ സന്ദർശനം അന്തേവാസികൾക്ക് ആഹ്ലാദമായി. തങ്ങളെ കാണാനെത്തിയ ഉദ്യോഗസ്ഥരെ കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും പാട്ടുകൾ പാടിയും വിശേഷങ്ങൾ പങ്കുവെച്ചും പോലീസുകാർ സൗഹൃദം സ്ഥാപിച്ചതോടെ വെളുത്ത, വെള്ളി, മാതൻ, കയമ, ചൂണ്ടൻ എന്നിവരുൾപ്പെടെയുള്ള 25-ഓളം വയോജനങ്ങളുടെയും ആശങ്ക സന്തോഷത്തിന് വഴിമാറുകയായിരുന്നു. കിടപ്പുരോഗികളടക്കമുള്ള അന്തേവാസികൾക്കൊപ്പം സമയം ചെലവഴിക്കുകയും സ്നേഹസമ്മാനങ്ങൾ കൈമാറുകയും ചെയ്ത ശേഷമാണ് സംഘം മടങ്ങിയത്. ജനമൈത്രി അസിസ്റ്റന്റ് നോഡൽ ഓഫീസർ ദാമോദരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എസ്.സി.പി.ഒമാരായ ടി.കെ. ദീപ, കമറുദ്ദീൻ, സി.പി.ഒ സിയാദ് സൽമാൻ, വാർഡൻ കെ.കെ. ഉണ്ണികൃഷ്ണൻ, സി.എസ്. രഞ്ജു, എസ്. അനുമോൾ, വി. ശ്രീജി, കെ. ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply