September 15, 2026

നൂറുശ്ശരീഅ ഹസ്സൻ ഉസ്താദിന് ബദ്റുൽ ഹുദയിൽ സ്വീകരണവും ആദരവും നൽകി

0
IMG_20260915_100617
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: അര നൂറ്റാണ്ടിലേറെക്കാലം വയനാട് ജില്ലയിൽ ആത്മീയ നേതൃത്വം നൽകിയ ശൈഖുനാ ഹസൻ ഉസ്താദിന് ബദ്റുൽ ഹുദയിൽ ഊഷ്മള സ്വീകരണവും ആദരവും നൽകി. വേങ്ങര കുറ്റാളൂർ ബദ്രുദുജ അക്കാദമിയിൽ നടന്ന ചടങ്ങിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സയ്യിദുശ്ശുഹദാ ഹംസതുൽ കർറാർ അവാർഡും ‘നൂറുശ്ശരീഅ’ എന്ന സ്ഥാനപ്പേരും നൽകി ഹസൻ ഉസ്താദിനെ ആദരിച്ചിരുന്നു. ഇതിനുപിന്നാലെ വയനാട്ടിൽ നടന്ന ബദ്റുൽ ഹുദാ ഹുബ്ബുറസൂൽ കോൺഫറൻസിൽ എത്തിയ അദ്ദേഹത്തെ ദഫ് സംഘത്തിന്റെ അകമ്പടിയോടെ ബദ്റുൽ ഹുദാ മാനേജ്മെന്റും വിദ്യാർത്ഥികളും ബഹുജനങ്ങളും ചേർന്ന് വേദിയിലേക്ക് ആനയിച്ചു. ചടങ്ങിൽ മർകസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ഉസ്താദിന് ഉപഹാരം കൈമാറി. സയ്യിദ് മുഹമ്മദ് ഫസൽ ജിഫ്രി, പി. ഉസ്മാൻ മൗലവി, കെ.കെ. മമ്മൂട്ടി മദനി, പി.കെ. ഇബ്രാഹിം സഖാഫി, നസീർ കോട്ടത്തറ, അമീർ അറക്കൽ, വി. ഹംസ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *