September 20, 2026

അഞ്ചാം വർഷവും കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം; സഹോദയ കലോത്സവത്തിൽ തിളങ്ങി നക്ഷത്ര റിജു

0
WhatsApp Image 2026-09-20 at 11.26.19 AM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : വയനാട് ജില്ലാ സി ബി എസ് ഇ സഹോദയ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം കുച്ചിപ്പുടിയിയിൽ ഒന്നാം സ്ഥാനവും, ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും നേടി പുൽപ്പള്ളിയുടെ കലാതിലകമായ നക്ഷത്ര റിജു. അഞ്ചുവർഷമായി കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം തുടർച്ചയായി നക്ഷത്ര നേടുന്നു.

പുൽപ്പള്ളി അമൃത വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. പുൽപ്പള്ളി അമരക്കുനി മംഗലത്ത് റിജുവിന്റെയും ദിവ്യയുടെയും മകളാണ് നക്ഷത്ര. കലാമണ്ഡലം ഡോ. റെസിഷാജിദാസിന്റെ ശിഷ്യയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *