സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ്: വയനാട് ജില്ലാ ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു
കൽപ്പറ്റ: കോഴിക്കോട് കൊയിലാണ്ടിയിൽ വച്ച് ഈ മാസം 17, 18, 19, 20 തീയതികളിൽ നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമിനുള്ള ജേഴ്സി പ്രകാശനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ സൈക്കിൾ പോളോ അസോസിയേഷൻ പ്രസിഡന്റ് ഷംസാദ് മരക്കാർ ഉദ്ഘാടനവും ജേഴ്സി കൈമാറ്റവും നിർവഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പനമരത്തുള്ള ഇന്ത്യാ സ്റ്റീൽ ലിങ്ക്, ഡി. കെ. ഡെന്റൽ ക്ലിനിക് എന്നിവരാണ് ജേഴ്സികൾ സ്പോൺസർ ചെയ്തിരിക്കുന്നത്. ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഇൻ-ചാർജ് താലിബ്, സൈക്കിൾ പോളോ അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് നവാസ് ടി ., സാജിദ് എൻ. സി., സുബൈദ എ. കെ. തുടങ്ങിയവർ സംബന്ധിച്ചു.




Leave a Reply