വയനാട് ജില്ലാ ഗ്ലോബൽ കെഎംസിസി പ്രിവിലേജ് കാർഡ് വിതരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു
കൽപ്പറ്റ: വയനാട് ജില്ലാ ഗ്ലോബൽ കെഎംസിസി അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കുമായി മേപ്പാടി വിംസ് ഹോസ്പിറ്റൽ നൽകുന്ന പ്രിവിലേജ് കാർഡ് വിതരണവും പ്രവർത്തക സംഗമവും കൽപ്പറ്റ ലീഗ് ഹൗസിൽ വെച്ച് നടന്നു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് റസാക്ക് കൽപ്പറ്റ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ വാരാമ്പറ്റ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വിവിധ കമ്മിറ്റികൾക്ക് വേണ്ടി കൽപ്പറ്റ മണ്ഡലം സെക്രട്ടറി അസീസ് വെണ്ണിയോട് പ്രിവിലേജ് കാർഡ് ഏറ്റുവാങ്ങി. കാർഡിന്റെ ആനുകൂല്യങ്ങളെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും വിംസ് ഹോസ്പിറ്റൽ പ്രതിനിധികളായ ഓപ്പറേഷൻസ് മാനേജർ ഹമീദ്, ബി ഡി എം നൗഷാദ് എന്നിവർ വിശദീകരണം നൽകി. ചടങ്ങിൽ ഗ്ലോബൽ കെഎംസിസി ഭാരവാഹികളായ കെ സി സുലൈമാൻ, മുജീബ് കുളിവയൽ, മുഹമ്മദ് പനന്തറ, മൊയ്തീൻ കുട്ടി പൊഴുതന, മുഹമ്മദ് പന്തിപ്പൊയിൽ എന്നിവർ പ്രസംഗിച്ചു. കൂടാതെ, ജില്ലാ എം എസ് എഫ് കമ്മിറ്റിയുടെ പ്രവർത്തന ഫണ്ടിലേക്ക് ഗ്ലോബൽ കെഎംസിസി നൽകുന്ന സംഖ്യ എം എസ് എഫ് ജില്ലാ സെക്രട്ടറി ഹഫീസ് പരിയാരം ഏറ്റുവാങ്ങി. ഓർഗനൈസിംഗ് സെക്രട്ടറി റഷീദ് കാതിരി സ്വാഗതവും, കോർഡിനേറ്റർ അലി മക്കിയാട് നന്ദിയും പറഞ്ഞു.




Leave a Reply