October 26, 2026

എടവക ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി: ദ്വാരക എ.യു.പി സ്കൂളിൽ ടോയ്‌ലറ്റ് ബ്ലോക്കും കിണർ സംരക്ഷണ ഭിത്തിയും ഉദ്ഘാടനം ചെയ്തു

0
IMG-20261026-WA0192
By ന്യൂസ് വയനാട് ബ്യൂറോ

ദ്വാരക: ദ്വാരക എ.യു.പി സ്കൂളിൽ എടവക ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെയും കിണർ സംരക്ഷണ ഭിത്തിയുടെയും ഉദ്ഘാടനം എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ, വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലബാലൻ അധ്യക്ഷത വഹിച്ചു. മാനന്തവാടി രൂപത അസോസിയേറ്റ് കോർപ്പറേറ്റ് മാനേജർ റവ. ഫാദർ റോബിൻ പടിഞ്ഞാറയിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ റവ. ഫാദർ മാത്യു മലയിൽ, എച്ച്.എം. സിസ്റ്റർ സിജി ജോസഫ്, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ തോക്കൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ, 13-ാം വാർഡ് മെമ്പർ സെറീന ടീച്ചർ, 15-ാം വാർഡ് മെമ്പർ ഷിൽസൺ മാത്യു എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് മാസ്റ്റർ ഡിയോൺ വിനോയ്, ശിശുദിന ജില്ലാ പ്രസംഗ മത്സര വിജയി കുമാരി അമേലിയ മനു എന്നിവരെ അനുമോദിച്ചു. പി.ടി.എ. ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *