May 9, 2026

അപകടത്തിൽപ്പെട്ട രണ്ട് പേർക്ക് രക്ഷകയായി പനമരത്തിന്റെ താരമായി ഷക്കീല തസ്നി

0
FB_IMG_1550400439736
By ന്യൂസ് വയനാട് ബ്യൂറോ
    അപകടത്തിൽപ്പെട്ട രണ്ട് രക്ഷകയായി  പനമരത്തിന്റെ താരമായി  ഷക്കീല തസ്നി
കൽപ്പറ്റ: 
പനമരത്തിന്റെ താരമായി  ഷക്കീല തസ്നി
ബസ്സിന് പിറകിൽ സ്കൂട്ടറിടിച്ച്  തലക്ക് പരുക്കേറ്റ ബൈക്ക് യാത്രികരെ സ്വന്തം റിസ്കിൽ അശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസയും തുടർന്ന് വിദഗ്ധ  ചികിത്സക്കായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ട് പോകാനുള്ള സൗകര്യമൊരുക്കുകയും ചെയ്താണ്   പനമരം ലൈബ മെഡിക്കൽ സെന്ററിലെ ഫാർമസി അസിസ്റ്റൻറ് ഷക്കീല തസ്നിയാണ് നാട്ടിലെ താരമായത് .
കഴിഞ്ഞ 10 ന് വൈകുന്നേരം 6.30ന്’കൈതക്കലിൽ വച്ച് താൻ യാത്ര ചെയ്ത ബസ്സിന് പിറകിൽ ബൈക്ക്
ഇടിച്ച് തലക്ക് പരിക്കേറ്റ് രക്തം ഒലിക്കുന്ന അവസ്ഥയിൽ
റോഡിൽ കിടന്ന രണ്ട് പേരേ ബസ് ജീവനക്കാരും സഹയാത്രികരും കാഴ്ചക്കാരായി മാറിയപ്പോൾ സ്വന്തം റിസ്ക്കിൽ പനമരത്ത് ആശുപത്രി യിലെത്തിച്ചത്  ഈ കെല്ലൂർ സ്വദേശിനിയാണ്.  കാഴ്ചക്കാരായി എത്തിയവർ  മൊബൈലിൽ ചിത്രം  ഷൂട്ട് ചെയ്തു.  . പരിക്കേറ്റ രണ്ട് പേരേയും ഒരു ഓട്ടോയിൽ കയറ്റി മറ്റൊരാൺ  – സഹായമില്ലാതെ വൈദ്യസഹായം ചെയ്യാൻ കാണിച്ച സൻമനസ്സ്  പനമരം ആശ്രയ പെയിൻ ആന്റ് പാലിയേറ്റീവ് പകർന്നു നൽകിയ കരുണയുടെ  പാoമാണന്ന് തസ്നി പറയുന്നു. 
ബസ്സുകാർക്ക് ട്രിപ്പ് കട്ടാവുമെന്നുള്ള ഭയം..
കാഴ്ക്കാർക്ക് വയ്യാവേലി ചുമക്കേണ്ടി വരുമോ എന്ന  സന്ദേഹവും. അതിനിടെ പകച്ച് നിൽക്കാതെ ഷക്കീല തസ്നി രക്ഷകയായത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *