July 15, 2026

ബസ് ഇറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കവെ ഓട്ടോറിക്ഷ ഇടിച്ച് വീട്ടമ്മ മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ∙ ബസ് ഇറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കവെ ഓട്ടോറിക്ഷ ഇടിച്ച്
വീട്ടമ്മ മരിച്ചു. എടവക കൊണിയൻമുക്ക് ചെറിയാണ്ടി പരേതനായ മമ്മുവിന്റെ
ഭാര്യ ആസ്യ (55)ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് അപകടം. ഉടൻ
ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം
ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഗാന്ധിപാർക്കിലെ സെൻട്രൽ മാർക്കറ്റിൽ
പട്ടുറുമാൽ എന്ന റെഡിമെയ്ഡ് ഷോപ്പ് നടത്തി വരികയായിരുന്നു ആസ്യ. മക്കൾ:
സമീറ, നൗഫൽ(ഖത്തർ). മരുമകൻ: ഷമീർ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *