കുടുംബശ്രീ ആനിമേറ്റേഴ്സ് സംസ്ഥാന തല വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
വയനാട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ എസ്.ടി. ആനിമേറ്റേഴ്സിനായി സംസ്ഥാന തല വർക്ക്ഷോപ്പ സംഘടിപ്പിച്ചു. കുടുംബശ്രീയ്ക്ക് കീഴിൽ സംസ്ഥാനത്ത് ആദിവാസി മേഖലയെ കേന്ദ്രീകരിച്ച് നടന്ന് വരുന്ന പ്രവർത്തനങ്ങളെ വിശകലനം ചെയ്യുക, പട്ടിക വർഗ്ഗ ക്ഷേമത്തിനായി അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതി തയ്യാറാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്.
തിരുനെല്ലി മയൂഖ റിസോർട്ടിൽ സംഘടിപ്പിച്ച പരിപാടി മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടു നിന്ന വർക്ക്ഷോപ്പിൽ തൃശ്ശൂർ, പത്തനംതിട്ട, കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം എന്നീ ജില്ലകളിൽ നിന്നായി ആനിമേറ്റേഴ്സും, കോർഡിനേറ്റേഴ്സും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. വർക്ക്ഷോപ്പിന്റെ ഭാഗമായി വിവിധ കോളനികൾ സന്ദർശിക്കുകയും അവിടെയുള്ള സാമൂഹികാന്തരീക്ഷത്തെ വിലയിരുത്തുകയും ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ തിരുനെല്ലി വാർഡ് മെമ്പർ ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടർ ഉമേഷ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ സാജിത. പി ആശംസ അറിയിച്ചു. സംസ്ഥാന പ്രോഗ്രാം ഓഫീസർ അമൃത, സംസ്ഥാന പ്രോഗ്രാം മാനേജർ പ്രഭാകരൻ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ ജയചന്ദ്രൻ കെ.പി, മുരളി കെ.ടി, ഹാരിസ്. കെ.എ, തിരുനെല്ലി സ്പെഷ്യൽ പ്രൊജക്ട് കോർഡിനേറ്റർ സായ് കൃഷ്ണൻ, ജില്ലാ പ്രോഗ്രാം മാനേജർ ജയേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply