May 9, 2026

കേരളത്തോട് കേന്ദ്രം ചിറ്റമ്മ നയം പുലർത്തുന്നു; മന്ത്രി കെ.കെ. ശൈലജ

0
IMG-20190221-WA0025
By ന്യൂസ് വയനാട് ബ്യൂറോ



മാനന്തവാടി ∙ കേരളത്തോട് കേന്ദ്രം ചിറ്റമ്മ നയം പുലർത്തുകയാണെന്ന്
മന്ത്രി കെ.കെ. ശൈലജ കുറ്റപ്പെടുത്തി. ജില്ല ആശുപത്രിയിലെ നേത്ര ചികിത്സ–
ശസ്ത്രക്രിയ വിഭാഗം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
രാജ്യത്തിന്റെ ആഭ്യന്തരവരുമാനത്തിന്റെ 1.5ശതമാനം മാത്രമാണ് ആരോഗ്യ
രംഗത്തിന് നീക്കി വയ്ക്കുന്നത്. വികസിത രാജ്യങ്ങളിൽ ഇത് 20 ശതമാനത്തിലും
ഏറെയാണ്. ആരോഗ്യ പിരപാലനത്തിന് കൂടുതൽ തുക നീക്കിവച്ചാലെ രാജ്യ പുരോഗതി
സാധ്യമാകൂ. ഇൗ സർക്കാർ അധികാരത്തിൽ വരുമ്പോൾ 32 ഡോക്ടർമാർ മാത്രം
ഉണ്ടായിരുന്ന ജില്ലാആശുപത്രിയിൽ ഇപ്പോൾ 60 ഡോക്ടർമാരുണ്ട്. എല്ലാ
ഒഴിവുകളും നികത്തുകയും18 പുതിയ തസ്തിക സൃഷ്ടിക്കുകയും ചെയ്തതായും മന്ത്രി
പറഞ്ഞു.


ചടങ്ങില്‍ ഒ.ആര്‍. കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് കെ.ബി. നസീമ, വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ, നഗരസഭാ അധ്യക്ഷൻ
വി.ആർ. പ്രവീജ്, ഡിഎംഒ ഡോ. ആർ. രേണുക, എൻഎച്ച്എം ജില്ല പ്രോഗ്രാം മാനേജർ
ഡോ. ബി. അഭിലാഷ്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വി. ജിതേഷ് എന്നിവർ
പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *