മാനന്തവാടി കത്തീഡ്രൽ പളളിയിൽ തിരുനാൾ നാളെ തുടങ്ങും
മാനന്തവാടി ∙ മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രൽ പളളിയിൽ തിരുനാൾ നാളെ
തുടങ്ങും. വൈകിട്ട് 4.45ന് വികാരി ഫാ. പോൾ മുണ്ടോളിക്കൽ കൊടി ഉയർത്തും.
മാര്‍ച്ച് 1 വരെ ദിവസവും വൈകിട്ട് കുർബാന, പ്രസംഗം, നൊവേന എന്നിവ
നടക്കും. മാര്‍ച്ച് 1ന് സന്ധ്യക്ക് 6.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം
നടക്കും. 2ന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് രൂപതാ വികാരി ജനറൽ മോൺ.
ഏബ്രഹാം നെല്ലിക്കൽ കാർമികത്വം വഹിക്കും. പ്രദക്ഷിണം, വചന സ്ദേശം
എന്നിവയും ഉണ്ടാകും. സമാപന ദിനമായ 3ന് രാവിലെ 10.30ന് തിരുനാൾ
പാട്ടുകർബാന, പ്രദക്ഷിണം, ലദീഞ്ഞ്, ആശീർവാദം, നേർച്ച ഭക്ഷണം എന്നിവ
ഉണ്ടാകും.





Leave a Reply