April 17, 2026

അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ മലപ്പുറം സൂപ്പർ സ്റ്റുഡിയോ ജേതാക്കൾ

0
IMG-20190301-WA0019
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ  ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഫെബ്രുവരി 9-ന് ആരംഭിച്ച അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്നലെ  രാത്രി   നടന്ന കലാശ പോരാട്ടത്തിൽ   സൂപ്പർ സ്റ്റുഡിയോ മലപ്പുറം    ജേതാക്കളായി. കോഴിക്കോട്  റോയൽ ട്രാവൽസിനെ രണ്ട് ഗോളുകൾക്ക് തകർത്താണ് സൂപ്പർ സ്റ്റുഡിയോ ജേതാക്കളായത്. .  കുനിങ്ങാരത്ത് അബൂട്ടി ഹാജി ആൻറ് പി.സി കേശവൻ മാസ്റ്റർ എവർറോളിംഗ് ട്രോഫിയും ഒന്നേകാൽ ലക്ഷം രൂപയുമാണ് വിജയികൾക്ക് സമ്മാനിച്ചത്. . രണ്ടാം സ്ഥാനകാർക്ക്  എഴുപത്തിയ്യായിരം രൂപയും  സഹദ് ഫാസിൽ റണ്ണർ അപ് ട്രോഫിയും സമ്മാനിച്ചു. .  16 ടീമുകൾ മാറ്റുരച്ച ടൂർണ്ണമെൻറിൽ വാശിയേറിയ പോരാട്ടത്തിലൂടെയാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും  റോയൽ ട്രാവൽസ് കോഴിക്കോടും ഫൈനലിലെത്തിയത്. വെള്ളമുണ്ട ചാൻസിലേഴ്സ് ക്ലബ്ബും കെയർ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് സെവൻസ് ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ചാണ്  ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. 20 ദിവസത്തെ ആരവത്തിൽ ഏകദേശം ഒരു ലക്ഷത്തിലധികം ആരാധകരെത്തി. നിർധനരായ അഞ്ച് കുടുംബങ്ങൾക്ക് വീട് ഉൾപ്പടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തുക.  ശനിയാഴ്ച വോളിബോൾ പ്രദർശന മത്സരവും ഒരുക്കിയിട്ടുണ്ട്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *