April 17, 2026

പതിനഞ്ച് കാരിയായ മകളെ ലൈംഗീകമായി പീഡിപ്പിച്ച പിതാവിനെ പോക്സോ പോലീസ് അറസ്റ്റ് ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പതിനഞ്ച് വയസുകാരിയായ  പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച പിതാവിനെ  പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു വിവാഹം കഴിച്ച പ്രതി സ്വന്തം മകളെ 2017 മുതല്‍ 2018 ഡിസംബര്‍ വരെ പലദിവസങ്ങളിലായി വീട്ടില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. തുടര്‍ന്ന് കുട്ടി അധ്യാപികയോട്  ഇക്കാര്യം തുറന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ചൈല്‍ഡ് ലൈന്‍ പരാതി കമ്പളക്കാട് പോലീസിന് കൈമാറുകയുമായിരുന്നു.കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തില്‍ കമ്പളക്കാട് എസ്‌ഐ നിഷിത്തിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *