May 5, 2026

മരക്കടവിൽ പശുക്കിടാവിനെ കടുവ കടിച്ചു കൊന്നു: കൂട് വെച്ച് കടുവയെ പിടികൂടണമെന്ന് നാട്ടുകാർ

0
content-5c795222237f407d7c384df0_1552800128778-image_5c795222237f407d7c384df0_139ca8a5d1fb5d52e10a16bc42606cc2
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി.: 

പെരിക്കല്ലൂർ മരക്കടവിൽ വീണ്ടും കടുവ ഇറങ്ങി. മരക്കടവിലെ കർഷകനായ പച്ചിക്കൽ പാപ്പച്ചന്റെ ഒന്നര വയസുള്ള പശുകിടാവിനെയാണ് കടുവ ആക്രമിച്ചത്.പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. തൊഴുത്തിന് പുറത്തായി കെട്ടിയിരുന്ന കിടാവിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് പരിക്കേറ്റ നിലയിൽ പശുകിടാവിനെ കണ്ടത്.തലയ്ക്കും കഴുത്തിനും മുറിവേറ്റ പശുകിടാവിന് ജീവൻ നഷ്ടപെടുകയും ചെയ്തു. കടുവയെ കൂട് വെച്ച് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *