August 13, 2026

ഒന്നര കിലോ കഞ്ചാവുമായി കാസർഗോഡ് സ്വദേശി ബത്തേരിയിൽ പോലീസിന്റെ പിടിയിലായി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  : കാസര്‍ഗോഡ് അടുര്‍ മുള്ളേരിയ വീട്ടില്‍ അസൈനാര്‍ (26)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 1 കിലോ 350 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇന്ന് വൈകിട്ട് 4 മണിയോടെ ബത്തേരി കെ.എസ്.ആര്‍.ടി.സി ഗ്യാരേജ് പരിസരത്തു നിന്നുമാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്. എസ്.ഐ ആര്‍.എന്‍.പ്രശാന്തിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ അബ്ദുള്‍കലാം, എസ്.സി.പി.ഒ മാത്യു, സി.പി.ഒമാരായ പ്രവീണ്‍, കൃഷ്ണമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് അസൈനാറെ കഞ്ചാവുമായി പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *