June 21, 2026

നിർത്തിയിട്ട കാറിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഒരാൾക്ക് പരിക്ക്

0
IMG-20190831-WA0376.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ ‌ – പനമരം  റോഡിൽ  പച്ചിലക്കാട് ടൗണിൽ നിന്നും അല്പം മാറി നിർത്തിയിട്ട കാറിൽ ഓടിക്കൊണ്ടിരുന്ന കാറിടിച്ച് ഒരാൾക്ക് പരിക്കേറ്റു. നിറുത്തിയിട്ട കാറിൽ ഉണ്ടായിരുന്ന പച്ചിലക്കാട് സ്വദേശി ആനക്കുയ്യൻ മൊയ്തുവിനാണ് പരിക്കേറ്റത്. ശനിയാഴ്ച്ച രാവിലെ ആറരയോടെ നിലമ്പൂരിൽ നിന്നും കൊട്ടിയൂരേക്ക് വരുകയായിരുന്ന കാറ് നിയന്ത്രണം വിട്ട് റോഡരികിൽ നിറുത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറുകൾ ഭാഗികമായി തകർന്നു. പരിക്കേറ്റയാൾ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ ചികത്സ തേടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *