June 20, 2026

വയനാട് ചുരത്തിൽ ഇന്നും വാഹനാപകടം: ഗതാഗത തടസ്സം നീക്കി.

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ചുരത്തിൽ കാറും ടിപ്പർലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന ടിപ്പർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും താമരശ്ശേരി പോലീസും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *