November 14, 2026

മക്കിമല സ്കൂളിന്റെ പുനർനിർമ്മിച്ച കെട്ടിട ഉദ്ഘാടനം സെപ്തംബർ 8 ന്

0
IMG-20190905-WA0373.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
2018ലെ പ്രളയം മുറിവേൽപ്പിച്ച മക്കിമല സ്കൂളിന്റെ പുനർനിർമ്മിച്ചകെട്ടിട ഉദ്ഘാടനം സെപ്തംബർ 8 ന്. ഉച്ചക്ക് രണ്ട് മണിക്ക് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ  നിർവ്വഹിക്കും. പ്രളയത്തിന്റെ മുറിവുണങ്ങും മുൻപേ മൂവായിരം ചതുരശ്രയടി വിസ്തീർണ്ണതയുള്ള കെട്ടിടതിന്റെ നിർമ്മാണം നിർമ്മിതികേന്ദ്രമാണ് പൂർത്തീകരിച്ചത്.നിർമ്മിതികേന്ദ്രം സ്വന്തമായി 40 ലക്ഷവും, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എം.എസ്.ഡി.പി.പദ്ധതിയിൽ 11 ലക്ഷം രൂപാ ഉൾപ്പെടുത്തി 51 ലക്ഷം രൂപ ചില വിലാണ് മനോഹരമായ കെട്ടിടം പൂർത്തിയാക്കിയത്. ഉദ്ഘാടനം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമപഞ്ചായത്തും മക്കിമല പ്രദേശവാസികളും . 
2018 ഓഗസ്റ്റ് 9 മക്കിമലക്കാർക്ക് മറക്കാൻ പറ്റാത്ത രാത്രി ഉരുൾപ്പൊട്ടലിൽ പ്രദേശത്തെ രണ്ട് മനുഷ്യ ജീവനുകൾ നഷ്ട്ടപ്പെട്ടതിന് പുറമെ പ്രദേശത്തെ സരസ്വതീ ക്ഷേത്രമായ ഗവ: എൽ.പി.സ്കൂൾ പഠന യോഗ്യമല്ലാതാവുകയും ചെയ്തു. ഇതെ തുടർന്ന് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും മേൽമുറി കൂട്ടായ്മയുടെയും അധികൃതരുടെയും പി.ടി.എ യുടെയും ശ്രമഫലമായി ദിവസങ്ങൾകം തന്നെ സമീപത്തെ മദ്രസ കെട്ടിടത്തിലും വനസംരക്ഷണ സമിതി ഓഫീസിലുമായി താല്ക്കാലിക സ്കൂകൂൾ ഒരുക്കി പഠനം പുനരാരംഭിച്ചു.തുടർന്ന് ജില്ലാ നിർമ്മിതികേന്ദ്രം 40 ലക്ഷ രൂപ സ്വന്തം ചിലവിലും 11 ലക്ഷം രൂപ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എം.എസ്.ഡി.പി.പദ്ധതിയിൽ ഉൾപ്പെടുത്തിയുമാണ് മനോഹരമായ സ്കൂൾ കെട്ടിടം പണി പൂർത്തികരിച്ചത് .
8 ന് ഉച്ചക്ക് രണ്ട് മണിക്ക് ഒ .ആർ .കേളു എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങ് പ്രളയം തകർത്ത മക്കിമലയുടെ പുനർ കൈതാങ്ങാവുന്നതോടൊപ്പം ഒരു പ്രദേശത്തിന്റെ അറിവിന്റെ വെളിച്ചമായ വിദ്യാലയ കെട്ടിട ഉദ്ഘാടനം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്തും പ്രദേശവാസികളും .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *