August 12, 2026

ആർ.സി.ഇ.പി.കരാർ ഇന്ത്യയെ ഇരുട്ടിലേക്ക് നയിക്കും:ജുനൈദ് കൈപ്പാണി

0
By ന്യൂസ് വയനാട് ബ്യൂറോ
.
ആർ.സി.ഇ.പി.     (റീജണൽ കോംപ്രിഹൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ്) കരാർ ഇന്ത്യൻ സമ്പദ്  
വ്യവസ്ഥക്ക് ഗുരുതരമായ   പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും രാജ്യത്തെ കർഷകരെയും ചെറുകിട വ്യാപാരി- വ്യവസായികളെയും ഇരുട്ടിലേക്ക് നയിക്കുമെന്നും യുവജനസേവാദൾ  ദേശീയ പ്രസിഡന്റ്‌ ജുനൈദ് കൈപ്പാണി പറഞ്ഞു. 
യാതൊരുവിധ  ചർച്ചയുമില്ലാതെ, കരാർവിവരങ്ങൾ രഹസ്യമായി സൂക്ഷിച്ച് കേന്ദ്രസർക്കാർ മുന്നോട്ടുപോകുമ്പോൾ അതിനെതിരേ രാജ്യത്തെ പ്രതിപക്ഷ പ്രസ്ഥാനങ്ങൾ ശക്തവും ക്രിയാത്മകവുമായ പ്രധിഷേധവുമായി  മുന്നോട്ടു വരേണ്ടിയിരിക്കുന്നു.  സെപ്റ്റംബറിൽ കരാർ സംബന്ധിച്ച് അവസാനവട്ട മന്ത്രിതലചർച്ചകൾ നടക്കുകയാണ്. അതുകൂടികഴിഞ്ഞാൽ കരാർ ഒപ്പിടുകയെന്ന ഔദ്യോഗിക ചടങ്ങുമാത്രമേ ബാക്കിയുണ്ടാവൂ. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ  കാർഷികമേഖലയിൽ ഇതുണ്ടാക്കുന്ന പ്രതിസന്ധി വളരെ വലുതായിരിക്കും.
കേന്ദ്ര സർക്കാർ ഇത്തരം  വികലമായ തീരുമാനങ്ങളിൽ നിന്നും പിന്മാറണമെന്നും ജുനൈദ് കൈപ്പാണി ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *