April 18, 2024

19-ാം മത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് തുടങ്ങി.

0
Img 20190915 Wa0301.jpg
കൽപ്പറ്റ: 19-ാം മത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് എൻ എം ഡി സി കോംമ്പൗണ്ടിലെ ജൂഡോ ആസ്ഥാനത്തിൽ സി.കെ.ശശീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജൂഡോ അസോസിയേഷൻ ജില്ലാ ജോ. സെക്രട്ടറി ആർ.ശ്രീജിത്ത് അധ്യക്ഷനായിരുന്നു. കേരള ജൂഡോ അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.ആർ. റെൻ, മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മെഹ്റ സന, ദേശീയ നവോദയ ജൂഡോ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ പ്രണവ് എസ് പ്രകാശ്, ആൽബിൻ വർഗീസ്, ശ്രാവൺ കൃഷ്ണ, സി.എസ്.അർച്ചന എന്നിവരെ ചടങ്ങിൽ എം എൽ എ ആദരിച്ചു.ജില്ലാ ജൂഡോ ടീം കോച്ച് എം.എം.ലത്തീഫ്, എം.പി.മത്തായി, കേരള പോലീസ്‌ ടീം കോച്ച് കെ.ജെ.ലിജോ, നാഷണൽ പ്ലേയർ വി.എം.സുനീഷ്, പി.കെ.അബ്ദുൾ സലിം, ജെയിൻ മാത്യു, അബ്ദുൾ നിസാം, പി.ജെ.വിഷ്ണു എന്നിവർ പ്രസംഗിച്ചു. 100-ൽ പരം കായിക താരങ്ങൾ മൽസരത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *