June 22, 2026

തൃശിലേരി പള്ളി നാല് പേരെ ബസേലിയൻ പുരസ്കാരം നൽകി ആദരിക്കുന്നു.

0
IMG_20190922_143919.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മലബാറിന്റെ കോതമംഗലം എന്ന പേരിൽ പ്രസിദ്ധിയാർജിച്ച് വരുന്ന തൃശിലേരി മാർ ബസേലിയോസ് ദേവാലയം നാല് പേർക്ക് അവാർഡ് നൽകി ആദരിക്കുന്നു. ജീവകാരുണ്യം, സാമൂഹിക സാംസ്ക്കാരിക മേഖല എന്നിവയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്കാണ് ആദരം. .ഫാ. ഷിബു കുറ്റിപറിച്ചേൽ(ജീവകാരുണ്യ പ്രവർത്തനം,ഡയറക്ടർ കൃപാലയം) കെ.എം. ഷിനോജ് കോപ്പുഴ (രക്തദാന പ്രവർത്തനങ്ങൾ, കോ-ഓർഡിനേറ്റർ ജ്യോതിർഗമയ )
അപ്പച്ചൻ എളപ്പുപാറ (പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനം)  
കുമാരികീർത്തന ചാൽപ്പാളി ത്യശിലേരി( റിയാലിറ്റി ഷോ ഫെയിം ,ഗായിക) എന്നിവരെയാണ് ആദരിക്കുന്നത്.ഇവർക്കുള്ള അവാർഡ് ദാനം തൃശിലേരി പെരുന്നാളിനോടനുബന്ധിച്ച് ഒക്ടോബർ മൂന്നിന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ നൽകുമെന്ന് ജൂറി ചെയർമാൻ ഫാ.ഡോ: ജേക്കബ് മീഖായേൽ പുല്യാട്ട് ,ജൂറി അംഗങ്ങളായഫാ: അതുൽ കുമ്പളം പുഴയിൽ ,ജോൺ ബേബി, അമൽ ജെയിൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *