ചുരത്തിൽ ഓടിക്കൊണ്ടിരിക്കെ നാല് ചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. യാത്രക്കാർ. അത്ഭുതകരമായി രക്ഷപ്പെട്ടു.
മഹറൂഫ് പനമരം
താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരിന്ന ഓട്ടോറിക്ഷ കത്തിനശിച്ചു.ചിപ്പിലിത്തോടിന് സമീപം രണ്ടാം വളവിൽ സ്വകാര്യ റിസോർട്ടിന് സമീപം ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം
അരീക്കോട് സ്വദേശി യാക്കൂബും സുഹൃത്തുക്കളും സഞ്ചരിച്ച ഓട്ടോ രണ്ടാം വളവിലെത്തിയപ്പോൾ ശക്തമായ പുകയും ചുടും വന്ന് തീ പടരുകയായിരുന്നു. കോട്ടക്കൽ ഭാഗത്തു നിന്നും വയനാട്ടിലേക്ക് വെറ്റിലയുമായി വരുമ്പോഴാണ് അപകടം .പുക ഉയരുന്നത് കണ്ട് വാഹനത്തിലുള്ളവർ ഉടൻ പുറത്ത് ചാടുകയായിരുന്നു. നിമിഷ നേരം കൊണ്ട് വാഹനം പൂർണ്ണമായും കത്തിനശിച്ചു.





Leave a Reply