ലോകസമാധാനം ധാർമ്മിക വിദ്യാഭ്യാസത്തിലൂടെ: കെ ടി ഹംസ മുസ്ലിയാർ
.
സുൽത്താൻ ബത്തേരി: കലുഷിതമായിക്കൊണ്ടിരിക്കുന്ന വർത്തമാന സാഹചര്യത്തിൽ ധാർമ്മിക വിദ്യാഭ്യസത്തിലൂടെ മാത്രമേ ലോകസമാധാനം സാധ്യമാവുകയുള്ളൂ എന്ന് സമസ്ത ജില്ല പ്രസിഡണ്ട് കെ ടി ഹംസ മുസ്ലിയാർ അഭിപ്രായപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വയനാട് ജില്ല കമ്മിറ്റി മദ്രസകൾക്ക് നേതൃത്വം നൽകുന്ന ഉസ്താദുമാർക്ക് വേണ്ടി സംഘടിപ്പിച്ച സദർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . സംഗമം മുസ്തഫ ഹാജി ചീരാൽ പതാക ഉയർത്തി .എം എം ഇമ്പിച്ചിക്കോയ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ സമസ്ത ജില്ല പ്രസിഡണ്ട് കെ ടി ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. റഫീഖ് സകരിയ്യ ഫൈസി വിഷയാവതരണം നടത്തി. അബൂബക്കർ റഹ്മാനി, ഹംസ ദാരിമി തെനേരി എന്നിവർ പ്രമേയം അവതരിപ്പിച്ചു. സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ പ്രാർഥന നടത്തിയ സംഗമത്തിൽ , വി മൂസക്കോയ മുസ്‌ലിയാർ. എസ് മുഹമ്മദ് ദാരിമി, എം മുഹമ്മദ് ജമാൽ സാഹിബ്, ഹസൻ മുസ്ലിയാർ, ഇബ്രാഹിം മാസ്റ്റർ, പി സി ഇബ്രാഹിം ഹാജി, ഇബ്രാഹിം ഫൈസി വാളാട് ,കാഞ്ഞായിമമ്മുട്ടി മുസ്ലിയാർ, മുഹമ്മദ് കുട്ടി ഹസനി, മുഹ്യുദ്ധീൻ കുട്ടി യമാനി, ഹാരിസ് ബാഖവി കമ്പളക്കാട്, ശൗക്കത്തലി മൗലവി വെള്ളമുണ്ട ,മുസ്തഫ ദാരിമി കല്ലുവയൽ, സൈനുൽ ആബിദ് ദാരിമി, ഹംസ മുസ്ലിയാർ, അലി യമാനി, സൈദ് മുസ്ലിയാർ പഴേരി.ഉമർ ഫൈസി, ഹംസ ഫൈസി ആനപ്പാറ, കാഞ്ഞായി ഉസ്മാൻഎന്നിവർ സംസാരിച്ചു.സംഗമത്തിന് അഷ്റഫ് ഫൈസി പനമരം സ്വാഗതവും എം,കെ ഇബ്രാഹിം മുസ്‌ലിയാർ നന്ദിയും പറഞ്ഞു.





Leave a Reply