June 22, 2026

പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യയുടെ ജന്മ ദിനം ആഘോഷിച്ചു.

0
02.jpg
By ന്യൂസ് വയനാട് ബ്യൂറോ

ഇന്ത്യൻ ചിന്തകനും ഭാരതീയ ജനതാ ഏകീകരണ നവോദ്ധാന ചിന്തകനുമായ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യയുടെ ജന്മ ദിനമായ സെപ്റ്റംബർ 25, കേന്ദ്ര സർക്കാർ ഇന്ത്യയിലെ നിർധന കുടുംബത്തിലെ കുട്ടികൾക്കായി നടത്തുന്ന സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയുടെ മലബാർ മേഖലയിലെ പ്രധാന പ്രവർത്തകരായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ബോയ്‌സ് ടൗൺ പരിശീലന കേന്ദ്രത്തിൽ സാഘോഷം ആചരിച്ചു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസിസ്റ്റൻറ് ഡയറക്ടർ ഫാ ജിനോജ്‌ പാലത്തടത്തിലിൻറെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം പ്രശസ്ത കവിയും ഗാനരചയിതാവുമായ  ജിത്തു തമ്പുരാൻ ഉദ്ഘാടനം നിർവഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ   ജോസ് പി. എ. മുഖ്യ പ്രഭാഷണവും, ബോയ്‌സ് ടൗൺ ഇടവക വികാരി ഫാ. ബാബു ചക്യത്ത് അനുഗ്രഹ പ്രഭാഷണവും നടത്തി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഇൻചാർജ്   രാഹുൽ എം പി,    ഡി.ഡി.യു.ജി.കെ.വൈ. സെനറ്റർ ഇൻചാർജ്  വിബിൻ പി.എസ്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡി.ഡി.യു.ജി.കെ.വൈ. സംസ്ഥാന അധ്യക്ഷൻ  റോബിൻ ജോസഫ് സ്റ്റാഫ് പ്രതിനിധി  അഭിലാഷ് എം. യു എന്നിവർ സംസാരിച്ചു . തുടർന്ന് പ്രശസ്ത പ്രചോദാദ്മക  പ്രഭാഷകൻ  സിറാജ് കെ.എ.  പ്രചോദാദ്മക ക്ലാസും കുട്ടികളുടെ വിവിധങ്ങളായ കലാ പരിപാടികളും നടത്തി. സ്റ്റാഫ് അംഗങ്ങളായ  ബിജു കെ ജെ ,ജോബി ജോസഫ് , കുമാരി സ്റ്റെഫിയ ജോൺ , ആഞ്ചലീന ജോളി , സിസ്റ്റർ റോസ് മേരി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *