June 23, 2026

വയനാട് ചുരം – ഗതാഗതക്കുരുക്കിന് കാരണം ടിപ്പറുകളുടെ അതിപ്രസരം: എഐവൈഎഫ്

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പറ്റ: വയനാട് ചുരത്തിലെ ഗതാഗത കുരുക്കിന് കാരണം ചൂരത്തിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെ ക്രഷറു കളിലേക്കും മറ്റും കല്ലുമായി വരുന്ന ടിപ്പറുകളെ നിയന്ത്രിക്കുന്നതില്‍ ആര്‍ ടി ഒ, പോലിസ് അധികാരികള്‍ വീഴ്ച വരുത്തുന്നതുമൂലമാണെന്ന് എഐവൈഎഫ്
 വയനാട് ജില്ലാ കമ്മറ്റി ആരോപിച്ചു.വയനാട് ,കോഴിക്കോട് കളക്ടര്‍മാര്‍ സംയുക്തമായി പുറപ്പെടുവിച്ച ഭാരവാഹനങ്ങള്‍ക്കുള്ള നിയന്ത്രണം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥര്‍ ഖനന മാഫിയക്ക് കുട പിടിക്കുകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്വാറികളില്‍ നിന്നും മതിയായ രേഖകളില്ലാതെയാണ് ഇത്തരം ടിപ്പറുകള്‍ രാപകല്‍ വ്യത്യാസമില്ലാതെ ചുരം കയറി വരുന്നത്.20 ടെണ്ണില്‍ അധികം ഭാരം വരുന്ന വാഹനങ്ങള്‍ക്ക് വിലക്കുള്ള ചുരത്തിലൂടെ കല്ലുമായി വരുന്ന വാഹനങ്ങളുടെ ഭാരം പരിശോധിക്കുന്നതിന് അധികൃതര്‍ തയ്യാറാവണം. കനത്ത മഴയില്‍ ദുര്‍ബലാവസ്ഥയിലായ ചുരത്തിലൂടെ ഭാര നിയന്ത്രണമില്ലാതെ വാഹനങ്ങള്‍ വരുന്നത് വയനാടിന്റെ പുറം ലോകവുമായുള്ള ബന്ധം ഇല്ലാതാക്കുന്ന നിലയിലേക്കെത്തിക്കും. രോഗികളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ചുരത്തില്‍ ഗതാഗത കുരുക്കില്‍ പെടുന്നതും നിത്യസംഭവമാണ്. വിഷയത്തില്‍ പരിഹാരം കണ്ടെത്തുന്നതിന് അധികൃതരുടെ ഭാഗത്തു നിന്നും നടപടികള്‍ ഉണ്ടാകണമെന്നും അല്ലാത്തപക്ഷം സമര പരിപാടികളുമായി രംഗത്തുവരുമെന്നും ജില്ലാ കമ്മറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *