മീനങ്ങാടിയിൽ ഒരു സംഘം ആളുകൾ ഹോട്ടൽ അടിച്ചു തകർത്തു: നാല് പേർക്ക് പരിക്ക്.
മീനങ്ങാടി കാര്യമ്പാടി റോഡിൽ പ്രവർത്തിക്കുന്ന ഊട്ടുപുരയാണ് ഒരുസംഘം യുവാക്കൾ ചേർന്ന് അടിച്ചുതകർത്തത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. ഹോട്ടൽ ഉടമ ഉൾപ്പെടെയുള്ള നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കൽപ്പറ്റയിലെ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഹോട്ടൽ ഉടമയുമായുള്ള വാക്കുതർക്കമാണ് അതിക്രമത്തിന് കാരണമെന്നാണ് വിവരം. ഡി വൈ എഫ് ഐ പ്രവർത്തകരാണ് ഹോട്ടൽ ആക്രമിച്ചതെന്ന് ഹോട്ടലുടമ ആരോപിച്ചു.സംഭവത്തിൽ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിഷേധിച്ചു.





Leave a Reply