നിരാഹാര സമരം: ആർ.രാജേഷിനെയും സിനീഷ് വാകേരിയെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ബത്തേരി: കോഴിക്കോട് – മൈസൂർ
ദേശീയ പാത 766-ലെ യാത്രാ നിരോധനത്തിനെതിരെ
അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്ന യൂത്ത് കോൺഗ്രസ്സ് നേതാവ് അഡ്വ.ആർ രജേഷിനെയും യുവമോർച്ച നേതാവ് സിനിഷ് വകേരിയെയും സമരപന്തലിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പകരക്കാരായി സമരപന്തലിലിൽ യൂത്ത് കോൺഗ്രസ്സ് നേതാവും ബത്തേരി മുൻസിപ്പൽ കൗൺസിലറുമായ റിനോ ബത്തേരി, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ എന്നിവർ നിരാഹാരം തുടങ്ങി. ഇന്ന് നിരവധി സംഘടനകളും നേതാക്കളും സമരകാർക്ക് പിന്തുണയുമായി എത്തി. രാവിലെ മുതൽ ബത്തേരിയിലേക്ക് ജനം ഒഴുകിയെത്തുകയാണ്.








Leave a Reply