എസന്‍സ് വയനാടിന്റെ മൂന്നാം വാര്‍ഷിക സെമിനാര്‍ ‘ഇഗ്നെറ്റ് 2020’ ശനിയാഴ്ച കൽപ്പറ്റയിൽ
കല്‍പ്പറ്റ: എസന്‍സ് വയനാടിന്റെ മൂന്നാം വാര്‍ഷിക സെമിനാര്‍ 'ഇഗ്നെറ്റ് 2020' ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെമിനാറില്‍ പ്രമുഖരായ എട്ട് പ്രഭാഷകര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. സി രവിചന്ദ്രന്‍, മൈത്രേയന്, ഡോ. കെ.എം ശ്രീകുമാര്‍, സജീവന് അന്തിക്കാട്, ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ്, കെ.പി ഏലിയാസ്, ഡോ. വി ജിതേഷ്, അനുപൗലോസ് എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് വിവിധ സെഷനുകളില്‍ സംസാരിക്കും. സെമിനാറില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്. ടൗണ്‍ഹാളില്‍ തത്സമയ രജിസ്ട്രേഷനുള്ള സൗകര്യവും ഉണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9387422811, 9447546413 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് അഷറഫ് അലി, കണ്‍വീനര്‍മാരായ സി.കെ ദിനേശന്, വേലായുധന് കോട്ടത്തറ, എന്‍ യാസിം, എ കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.





Leave a Reply