June 14, 2026

ആദിവാസി സാക്ഷരതാ പദ്ധതി: പരിശീലനം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ


വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഇന്‍സ്ട്രക്ടര്‍മാരുടെ ആദ്യ രണ്ട് ബാച്ചുകള്‍ക്ക് പരിശീലനം നല്‍കി. കല്‍പറ്റ ടൗണ്‍ ഹാളിലും പൊഴുതന പഞ്ചായത്ത് ഹാളിലുമായി 150 ഇന്‍സ്ട്രക്ടര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. ആദിവാസി സാക്ഷരതാ പദ്ധതിയെ കുറിച്ച് ജില്ലാ സാക്ഷാരതാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.എ.ബാബുവും  മുതിര്‍ന്ന പഠിതാക്കളോടുള്ള സമീപനം എന്ന വിഷയത്തില്‍ കെ. സദാശിവനും  ഭാഷയും ഗണിതവും എന്ന വിഷയത്തില്‍  കെ.ഫിലോമിനയും  പ്രവേശനോത്സവം മുന്നൊരുക്കം കര്‍മ്മപദ്ധതി എന്ന വിഷയത്തില്‍ അസി. കോര്‍ഡിനേറ്റര്‍ ടി.വി.ശ്രീജനും ക്ലാസെടുത്തു. കല്‍പറ്റ നഗരസഭ, മേപ്പാടി, തരിയോട് കോട്ടത്തറ, വൈത്തിരി, വെങ്ങപ്പള്ളി,  പൊഴുതന പഞ്ചായത്തുകളിലെ ഇന്‍സ്ട്രക്ടര്‍ മാര്‍ക്കാണ് പരിശീലനം നല്‍കിയത്. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ തമ്പി,  സാക്ഷരതാ മിഷന്‍ അസി ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ എന്നിവര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.നോഡല്‍ പ്രേരക്മാരായ  പി.വി.ഗിരിജ, ഗ്ലാഡീസ് പോള്‍, പി.വി.വാസന്തി   തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *