സംസ്ഥാന ബഡ്ജറ്റ്; ജീവനക്കാരെ വഞ്ചിച്ചു: ജി.എസ് .ഉമാശങ്കർ
കൽപ്പറ്റ: കുടിശ്ശിക ക്ഷാമബത്ത അനുവദിക്കാതെയും, ശമ്പള പരിഷ്ക്കരണത്തിന് തുക വകയിരുത്താതെയും, തസ്തികകൾ വെട്ടിക്കുറക്കാൻ നടപടി സ്വീകരിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടും പൂർണ്ണമായും ജീവനക്കാരെ വഞ്ചിക്കുന്ന ബഡ്ജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജി.എസ്. ഉമാശങ്കർ ആരോപിച്ചു. ജീവനക്കാരെ നിരാശപ്പെടുത്തിയ ബഡ്ജറ്റ് അവതരണത്തിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈജു ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണയിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.സി സത്യൻ, സജി ജോൺ,ഗ്ലോറിൻ സെക്വീര, രാകേഷ് എം.എസ്, ജി. പ്രവീൺ കുമാർ തുടങ്ങിയവർ സംസാരിച്ചു. ബി.സുനിൽകുമാർ, ഷൈൻ ജോൺ, റജീസ് കെ തോമസ്, ബിജു ജോസഫ്, പ്രതീപ കെ.പി തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി





Leave a Reply