April 24, 2026

സ്കൂൾ പാചകത്തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ച സർക്കാരിനെ അഭിനന്ദിച്ചു

0
facebook_1581151743156.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി: സ്കൂൾ പാചകത്തൊഴിലാളികളുടെ കൂലി പ്രതിദിനം 50 രൂപ വർദ്ധിപ്പിച്ച സർക്കാരിനെ സ്കൂൾ പാചക തൊഴിലാളി യൂണിയൻ എഐടിയുസി വയനാട് ജില്ലാ കൺവെൻഷൻ അഭിനന്ദിച്ചു. മാനന്തവാടിയിൽ നടന്ന കൺവെൻഷൻ ജില്ലാ പ്രസിഡന്റ് മഹിതമൂർത്തി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സെലിൻ ജോസ് അധ്യക്ഷത വഹിച്ചു. സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ,എഐടിയുസി താലൂക്ക് പ്രസിഡന്റ് കെ.സജീവൻ, ഇ.ഡി അന്ന, സീതബാലൻ, ഷീബഅശോകൻ, കെ റോസിലി എന്നിവർ പ്രസംഗിച്ചു.സ്കൂളുകളിൽ പാചകത്തിന് ഗുണമേൻമയുള്ള ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യണമെന്നും കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *