April 23, 2026

വെള്ളമുണ്ട മൊതക്കര തിരുമുഖ ദേവാലയത്തിൽ ഇടവക തിരുനാളിന് കൊടിയേറി

0
IMG-20200208-WA0173.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:

വെള്ളമുണ്ട മൊതക്കര   തിരുമുഖ ദേവാലയത്തിൽ  

ഇടവക തിരുനാളിന് കൊടിയേറി. 
 ഫാ.ബിജോ കറുകപ്പള്ളിൽ കൊടി    ഉയർത്തി. 8 മുതൽ 16 വരെയാണ്  തിരുനാൾ. 15, 16 തിയതികളിൽ പ്രധാന തിരുനാൾ നടക്കും.  15 – ന്      വൈകുന്നേരം 5 മണിക്ക് ആഘോഷമായ തിരുനാൾ  കുർബാനക്ക്  ഫാ. ടി ബിൻ ചക്കുളത്തിൽ കാർമ്മികത്വം വഹിക്കും. 
തുടർന്ന് പ്രദക്ഷിണം. 
ഫാ. സ്റ്റിജോ തേക്കിൻകാട്ടിൽ  ലദീഞ്ഞിന് നേതൃത്വം നൽകും.  ഫാ. ജിന്റോ തട്ടു പറമ്പിൽ     തിരുനാൾ സന്ദേശം  നൽകും. 
പ്രധാന തിരുനാൾ ദിനമായ  ഞായറാഴ്ച രാവിലെ   പത്ത് മണിക്ക്  തിരുനാൾ കുർബാനക്ക്  മാനന്തവാടി രൂപത വികാരി ജനറാൾ . ഡോ. അബ്രാഹം  നെല്ലിക്കൽ  മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശിർവാദവും  സ്നേഹവിരുന്നും ഉണ്ടാകും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *