April 22, 2026

കൊറോണ: പുതിയ കേസുകളില്ല :നിരീക്ഷണത്തിൽ 64 പേർ മാത്രം. ജാഗ്രത തുടരും

0
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: വയനാട് 
 ജില്ലയിൽ കൊറോണ പ്രതിരോധ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 64 ആയി കുറഞ്ഞുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ കലക്ടറേറ്റിൽ ചേർന്ന പ്രതിദിന അവലോകന യോഗത്തിൽ അറിയിച്ചു. 70 പേരാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇന്നലെ
2 പേർകൂടി നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.ജാഗ്രത തുടരുമെന്ന് സബ് കലക്ടർ വികൽപ് ഭരദ്വാജ്  പറഞ്ഞു. കൊറോണ സ്ഥീരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ ജില്ലയിലെ
ഉണ്ടെങ്കിൽ അവർ ഉപയോഗിച്ച റൂമുകൾ ,പൈപ്പുകൾ ,ബാത്ത് റൂം ,വാഷ്ബേസിൻ തുടങ്ങിയ സ്ഥലങ്ങൾ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തേണ്ടതാണെന്ന് ജില്ലാ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.നിരീക്ഷണത്തിലുള്ളവരെ കൗൺസലിംഗിന് വിധേയമാക്കാനുള്ള സേവനവും ലഭ്യമാക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *