April 21, 2026

ജാമിഅ: ഇര്‍ഫാനിയ്യ വാര്‍ഷികം: വാഹന പ്രചാരണജാഥ ആരംഭിച്ചു.

0
Irfaniya.jpg
By ന്യൂസ് വയനാട് ബ്യൂറോ

നെല്ലിയമ്പം: കണ്ണൂര്‍ തളിപ്പറമ്പിലെ ചപ്പാരപ്പടവ് ഖിള്‌രിയ്യ നഗറില്‍ 20,21,22,23 തിയ്യതികളില്‍ നടക്കുന്ന ജാമിഅ: ഇര്‍ഫാനിയ്യ: 28-ാം വാര്‍ഷിക 20-ാം സനദ് ദാന മഹാ സമ്മേളനത്തിന്റെ ജില്ലാ പ്രചാരണ വാഹനജാഥ നെല്ലിയമ്പത്ത് പതാക കൈമാറി ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന:സെക്രട്ടറി അശ്‌റഫ് ഫൈസി പനമരം ഉദ്ഘാടനം ചെയ്തു. പനമരം, കൈതക്കല്‍, കുണ്ടാല, അഞ്ചുക്കുന്ന്, അഞ്ചാം മൈല്‍, കാരക്കാമല, നാലാം മൈല്‍, മാനന്തവാടി, പള്ളിക്കല്‍, തലപ്പുഴ, വാളാട്, കുഞ്ഞോം, കോറോം, വെള്ളമുണ്ട, പന്തിപ്പൊയില്‍, വാരാമ്പറ്റ, പടിഞ്ഞാറത്തറ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി തരുവണയില്‍ സമാപിച്ചു. ഇന്ന് മീനങ്ങാടിയില്‍ നിന്നും ആരംഭിച്ച് കാക്കവയല്‍, അമ്പലവയല്‍, മേപ്പാടി, ചീരാല്‍, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി പുല്‍പ്പള്ളിയില്‍ സമാപിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *