May 6, 2024

നടവയൽ ഹോളി ക്രോസ് ഫെറോന പള്ളി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന പദവിയില്‍

0
കൽപ്പറ്റ: മാനന്തവാടി രൂപതയിലെ 
 നടവയൽ ഹോളിക്രോസ് ഫോറോന ദേവാലയത്തിന്  മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന   കേന്ദ്രമെന്ന 
പദവി ലഭിച്ചു. 2019 ആഗസ്റ്റ് മാസത്തിൽ നടന്ന സീറോ മലബാർ സിനഡാണ് നടവയൽ  ഇടവകക്ക് പൗരസ്ത്യ സഭയിൽ ഒരു ദേവാലയത്തിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പദവി , മേജർ ആർക്കി എപ്പിസ്കോപ്പൽ പദവി നൽകിയത്. ഇടവകയുടെ പാരമ്പര്യവും ചരിത്രപ്രാധാന്യവും തീർഥാടകപ്രവാഹം ആണ് ഇതിനായി പരിഗണിക്കപ്പെടുന്നത്. ഈ പദവി ലത്തീൻ സഭയിലെ റോമിലെ  മേജർ ബസലിക്കകൾക്ക് ഉള്ള  പദവിക്ക് ഒപ്പം ആണ്.ഈ പദവിയോടെ മേജർ ആർച്ച് ബിഷപ്പിനെ സ്ഥാനീയ ഇരിപ്പിടം ഇത്തരം  പള്ളികളുടെ അൾത്താരയിൽ സ്ഥാപിക്കപ്പെടും . മേജർ ആർച്ച് ബിഷപ്പ് വർഷത്തിലൊരിക്കൽ ഈ പള്ളിയിൽ ഔദോഹിക സന്ദർശനം നടത്തും.  മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയുടെ വികാരിയുടെ പദവി പേര് ആർച്ച് പ്രീസ്റ്റ്  എന്നാകും.1948-ൽ ആണ് നടവയലിൽ കുടിയേറ്റം ആരംഭിച്ചത്. 1949 ഒക്ടോബറിൽ തന്നെ ഇപ്പോഴത്തെ നടവയൽ ടൗണിനടുത്ത്  ഒരു മുള ഷെഡിൽ ആദ്യത്തെ വി.കുർബാന നടന്നു, തുടർന്ന്   പള്ളിയുടെ സ്ഥാപനവും.1950 ൽ ഒരു മുഴുവൻ സമയ വികാരി നടവയലിൽ  നിയമിതനായി. അക്കാലത്ത് പുൽപ്പള്ളി പ്രദേശം ഉൾപ്പെടെ 8  വാർഡുകളാണ്  നടവയൽ  ഇടവകയിൽ ഉണ്ടായിരുന്നത്.പിന്നീട് പള്ളിയുടെ ചരിത്രം നടവയലിന്റെതാക്കുകയായിരുന്നു. 1040 ൽ പരം കുടുംബങ്ങളുമായി  മലബാറിലെ ഏറ്റവും വലിയ ഇടവകയാണ് നടവയൽ ഇപ്പോൾ. വി. കുരിശിന്റെ നാമത്തിൽ സ്ഥാപിതമായ ഈ ദേവാലയം ഉണ്ണിമിശിഹായോടുള്ള ഭക്തി കൊണ്ടാണ് പ്രസിദ്ധമായത്. വെള്ളിയാഴ്ചകളിൽ നടക്കുന്ന ഉണ്ണിമിശിഹായുടെ നോവേനക്ക്  നിരവധി ആളുകൾ പങ്കെടുക്കാറുണ്ട്. ഡിസംബർ 24 ന് തുടങ്ങി ജനുവരി 1 ന് തീരുന്ന തീരുനാളിൽ ദിനവും ആയിരങ്ങളാണ് പങ്കെടുക്കാറുള്ളത്. ഡിസംബർ 31 ന് നടക്കുന്ന   ഉണ്ണിമിശിഹായുടെ ഹംസരഥ പ്രദക്ഷിണത്തിൽ പതിനായിരങ്ങൾ പങ്കെടുക്കും. തീർത്ഥാടർക്ക് താമസത്തിനും വിശ്രമത്തിനുമുള്ള കെട്ടിടം ഈപ്പോൾ പള്ളിക്ക് അടുത്ത് സജ്ജമാക്കീട്ടുണ്ട്.
ഒരു ദേവാലയത്തിനു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സിനഡ് നേരത്തെ രൂപപ്പെടുത്തിയിട്ടുണ്ട്.
സിനഡിലെ പൊതുചര്‍ച്ചയ്ക്കുശേഷമാണ് ഈ പദവി നല്‍കാന്‍ സിനഡ് തീരുമാനമെടുക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്‌പോള്‍, അപേക്ഷ നല്‍കിയിരിക്കുന്ന ദേവാലയത്തിന് ഈ പദവി നല്‍കിക്കൊണ്ടുള്ള ഔദ്യോഗിക കല്പനയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഒപ്പുവയ്ക്കും. ഈ കല്പന ഔദ്യോഗികമായി അറിയിക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദേവാലയങ്ങളില്‍ പ്രഖ്യാപനങ്ങള്‍ നടത്തും. നിലവിൽ നടവയൽ അടക്കം 7 പള്ളികൾക്കാണ് കേരള സഭയിൽ ഈ ഉയർന്ന പദവി നൽകിയിരിക്കുന്നത്. ഇതിൽ കറുവിലങ്ങാട്, കടുത്തുരുത്തി പള്ളികളുടെ പ്രഖ്യാപനം നടന്നു കഴിഞ്ഞു. 2020  ഏപ്രിൽ 25ന് ആണ് നടവയലിന്റെ പ്രഖ്യാപനം നടത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *